1999-ൽ ദേശീയ അവാർഡ് ജേതാവായ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് മണ്ണഴി AUP സ്‌കൂൾ. കാൽ നൂറ്റാണ്ടായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് മുകുളം സാഹിത്യത്തിന്റെ മധുരം പകർന്നത്. ഈ വേളയിലാണ് തികച്ചു ആധുനികമായ ലോകത്തേക്ക് മുകുളം ചുവടു വെക്കുന്നത്. 25 വർഷമായി ഇൻലാൻഡ് മാഗസീനായി മനം നിറച്ച മുകുളം ഇനി ഇന്റർനെറ്റിൽ കൂടി ലോകം മുഴുവൻ വ്യാപിക്കാൻ പോകുകയാണ്. mukulam.in എന്ന വെബ്‌സൈറ്റിൽ ഇനി ലോകത്ത് എവിടെ നിന്നും മുകുളം വായിക്കാം. വിദ്യാർത്ഥിക്കും പൂർവ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വിത്യസ്ത കാറ്റഗറികൾ വെബ്‌സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തികച്ചും യൂസർ ഫ്രണ്ട്‌ലി യൂസർ ഇന്റർഫേസ് ആയിട്ടാണ് ഇ-മുകുളം തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇ- ഗൈഡ് എന്ന കാറ്റഗറിയാണ്. സ്‌കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാര്തികൾക്കും കൊസ്റ്റ്യന്‍ ബാങ്കുകള്‍, മാതൃക പരീക്ഷ , മറ്റു പഠന സംബന്ധമായ ഫയലുകൾ യദേഷ്ടം ഡൌൺലോഡ് ചെയ്തെടുക്കാൻ പാകത്തിലാണ് ഇ ഗൈഡ് സംവിധാനിച്ചിട്ടുള്ളത്. കേരളത്തിലെ അൺ എയ്ഡഡ് സ്ക്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വേറിട്ട ചിന്താഗതിയാകും.
“പൊതു വിദ്യാലയങ്ങളിലും നൂതന സാങ്കേതിക വിദ്യ” എന്ന ആശയത്തിൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുടെ സംരംഭമായ THOUGHTFOX BRAND STRATEGIES ആണ് അവരുടെ CSR പദ്ധതിയിൽ ഉൾപ്പെടുത്തി ഇ മുകുളം സ്‌കൂളിന് വേണ്ടി ഒരുക്കിയത്. ഇ മുകുളത്തിന്‍റെ ആജീവനാന്ത മൈന്റെനൻസും ടെക്‌നിക്കൽ സപ്പോർട്ടും സ്റ്റുഡന്റ് കോച്ചിങ്ങും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്.

